സൗദിയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മൂടൽമഞ്ഞ്; വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ട്രാഫിക് വിഭാഗം
സൗദിയുടെ വിവിധ പ്രദേശങ്ങളിൽ കനത്ത മൂടൽമഞ്ഞ് അനുഭവപ്പെടുന്നതിനാൽ ദൃശ്യപരത കുറയുമെന്ന് റോഡ് സുരക്ഷയ്ക്കുള്ള പ്രത്യേക സേന മുന്നറിയിപ്പ് നൽകി.
വാഹന ഡ്രൈവർമാരോട് സുരക്ഷാ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് ജാഗ്രതയോടെ വാഹനമോടിക്കാൻ സുരക്ഷാ സേന ആഹ്വാനം ചെയ്തു.
ഹൈബീം ലൈറ്റുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക, വാഹനം പെട്ടെന്ന് നിർത്താതിരിക്കുക, ലൈൻ മാറുന്നത് പരിമിതപ്പെടുത്തുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് സേന മുന്നറിയിപ്പ് നൽകി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa