സൗദിയിൽ വാഹനാപകടം; മലയാളിയടക്കം 15 പേർ മരിച്ചു
ജിസാൻ: സൗദിയിലെ ജിസാനിൽ പ്രവാസി തൊഴിലാളികൾ സഞ്ചരിച്ച മിനിബസ് അപകടത്തിൽപ്പെട്ട് പതിനഞ്ച് പേർ മരിച്ചു.
മരിച്ചവരിൽ ഒരു മലയാളിയും ഉൾപ്പെടുന്നു.
കൊല്ലം സ്വദേശി വിഷ്ണു പ്രകാശ് പിള്ള (31) ആണ് മരിച്ച മലയാളി. അപകടത്തിൽ 11 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഒൻപത് ഇന്ത്യക്കാരും, മൂന്ന് നേപ്പാളികളും മൂന്ന് ഘാനക്കാരും ആണ് മരിച്ചത്.
26 പേർ സഞ്ചരിച്ച ബസ് ജിസാനിലെ അരാംകോ റിഫൈനിറി റോഡിൽവെച്ചാണ് അപകടത്തിൽപ്പെട്ടത്. മിനിബസിലേക്ക് ട്രയിലർ ഇടിച്ച് കയറുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
താമസിക്കുന്ന ക്യാമ്പിൽ നിന്നും ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. പരിക്കേറ്റവർ ഗുരുതരാവസ്ഥയിലാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa