ഇസ്രായേൽ വ്യോമാക്രമണത്തിൽ ഹമാസ് കമാൻഡർ കൊല്ലപ്പെട്ടു
അധിനിവേശ വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസ് കമാൻഡറടക്കം രണ്ട് പേർ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു.
നൂർ ഷംസ് അഭയാർത്ഥി ക്യാമ്പിലെ ഒരു വാഹനത്തിന് നേരെ നടത്തിയ ആക്രമണത്തിന്റെ ആകാശ ദൃശ്യങ്ങൾ ഇസ്രായേൽ സൈന്യം പുറത്തുവിട്ടു.
ഈ ആക്രമണത്തിൽ തുൽക്കറമിലെ ഹമാസ് ബ്രാഞ്ചിന്റെ തലവനെയും മറ്റൊരു ഹമാസ് നേതാവിനെയും കൊലപ്പെടുത്തിയതായി ഇസ്രായേൽ അവകാശപ്പെട്ടു.
തങ്ങളുടെ കമാൻഡറടക്കം രണ്ടു പേർ കൊല്ലപ്പെട്ടതായി ഹമാസിന്റെ സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡ് പിന്നീട് സ്ഥിരീകരിച്ചു.
ഇഹാബ് മുഹമ്മദ് അത്വി, റമീസ് ബസ്സാം ദാമിരി എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ഖസ്സാം ബ്രിഗേഡ് പറഞ്ഞു. ഫലസ്തീൻ ആരോഗ്യ മന്ത്രാലയവും ആക്രമണം സ്ഥിരീകരിച്ചു.
ഗാസ വെടിനിർത്തലിനിടയിലും തുൽക്കറെം നഗരത്തിലും അഭയാർത്ഥി ക്യാമ്പിലും ഉൾപ്പെടെ അധിനിവേശ പ്രദേശങ്ങളിൽ തീവ്രമായ ആക്രമണങ്ങളാണ് ഇസ്രായേൽ നടത്തിക്കൊണ്ടിരിക്കുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa