Tuesday, February 4, 2025
Top StoriesWorld

എണ്ണയുത്പാദനം വെട്ടിക്കുറക്കൽ നയം തുടരുമെന്ന് ഒപെക്+

റിയാദ് : നിലവിലെ എണ്ണ ഉൽപാദന നയം മാറ്റമില്ലാതെ നിലനിർത്താനുള്ള തീരുമാനത്തോടെ തിങ്കളാഴ്ച ഒപെക് + സഖ്യത്തിന്റെ യോഗം അവസാനിച്ചു.

ആഗോള എണ്ണ വിപണി സ്ഥിരത ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള ഉൽപാദന വെട്ടിക്കുറവിനുള്ള പ്രതിബദ്ധത ഒപെക് + അംഗങ്ങൾ വീണ്ടും ഉറപ്പിച്ചു. 

സൗദി അറേബ്യ, റഷ്യ, ഇറാഖ്, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, കുവൈറ്റ്, കസാക്കിസ്ഥാൻ, അൾജീരിയ, ഒമാൻ എന്നീ രാജ്യങ്ങൾ ഒപെക് + ൽ ഉൾപ്പെടുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്