Monday, March 3, 2025
FootballSaudi Arabia

പറന്ന് ഹെഡറിലൂടെ ഗോൾ നേടി റൊണാൾഡോ; വീഡിയോ വൈറലാകുന്നു

കഴിഞ്ഞ ദിവസം എ എഫ് സി ചാമ്പ്യൻസ് ലീഗിൽ അൽ വസ് ലിനെതിരെ അൽ നസ് റിനു വേണ്ടി ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയ ഹെഡർ ഗോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.

ഇടത് വശത്ത് നിന്ന് സാദിയോ മാനെ ഉയർത്തി നൽകിയ പന്തിലേക്ക് റൊണാൾഡോ ഉയർന്ന് ചെന്ന് ഹെഡറിലൂടെ ഗോളാക്കി മാറ്റുകയായിരുന്നു.

പ്രായം വെറും അക്കമാണെന്ന് ഒരിക്കൽ കൂടി തെളിയിക്കുകയായിരുന്നു റൊണാൾഡോയുടെ ഈ പ്രകടനം എന്നാണ്‌ ആരാധകർ അഭിപ്രായപ്പെടുന്നത്.

റൊണാൾഡോയുടെ വൈറലായ ഗോൾ കാണാം. വീഡിയോ.



അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്