സൗദിയിൽ വീണ്ടും ബിനാമി ബിസിനസ് പിടികൂടി; വിദേശിക്ക് സൗദിയിലേക്ക് പ്രവേശന വിലക്കേർപ്പെടുത്തും
റിയാദ് നഗരത്തിൽ റഫ്രിജറേഷൻ, എയർ കണ്ടീഷനിംഗ് ഉപകരണങ്ങൾ റിപ്പയർ ചെയ്യുന്ന ബിനാമി സ്ഥാപനം നടത്തിയ സൗദി പൗരനും ബംഗ്ലാദേശിക്കും ശിക്ഷ വിധിച്ചതായി വാണിജ്യ മന്ത്രാലയം പ്രസ്താവിച്ചു.
വിദേശ നിക്ഷേപക ലൈസൻസ് നേടാത്ത വിദേശിക്ക് തന്റെ സ്വകാര്യ സ്ഥാപനത്തിലൂടെ വാണിജ്യ പ്രവർത്തനങ്ങൾ നടത്താൻ സൗദി പൗരൻ അനുമതി നൽകുകയായിരുന്നു.
ഇഖാമയിലെ സെയിൽസ് റെപ്രസെന്റേറ്റീവ് പ്രൊഫഷനോട് യോജിക്കാത്ത തരത്തിലുള്ള ഉയർന്ന തുകകളുടെ പണമിടപാട് ബംഗ്ലാദേശി പൗരൻ നടത്തിയതിനുള്ള തെളിവ് അധികൃതർക്ക് ലഭിച്ചിരുന്നു.
റിയാദിലെ ക്രിമിനൽ കോടതി ഇരുവരെയും അപകീർത്തിപ്പെടുത്തുകയും, പിഴ ചുമത്തുകയും, വാണിജ്യ രജിസ്റ്റർ റദ്ദാക്കുകയും, ലൈസൻസ് റദ്ദാക്കൽ അടക്കമുള്ള ശിക്ഷകൾ വിധിക്കുകയും ചെയ്തു.
അതോടൊപ്പം സൗദിയിലേക്ക് ഒരു ജോലിക്കായി പ്രവേശിക്കുന്നതിൽ നിന്ന് ആജീവാനന്ത വിലക്കേർപ്പേർടുത്തി വിദേശിയെ നാട് കടത്താനും വിധിന്യായത്തിൽ പറയുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa