സൗദി അറേബ്യയിലെ 9 മേഖലകളിൽ കാലാവസ്ഥാ മുന്നറിയിപ്പ്
സൗദി അറേബ്യയിലെ 9 മേഖലകളിൽ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി കാലാവസ്ഥാ മുന്നറിയിപ്പുകൾ നൽകി.
മക്ക, റിയാദ്, അൽ ഖസീം, മദീന, തബൂക്, ജിസാൻ, കിഴക്കൻ മേഖല, അസീർ, അൽ ബഹ എന്നീ മേഖലകളിലെ വിവിധ പ്രദേശങ്ങൾക്കാണ് മുന്നറിയിപ്പ് നൽകിയത്
കാറ്റ്, പൊടിക്കാറ്റിനെ തുടർന്നുള്ള കുറഞ്ഞ ദൃശ്യപ്രത, ഇടിമിന്നലോട് കൂടിയ നേരിയ മഴ, ഉയർന്ന തിരമാല എന്നിവ മുന്നറിയിപ്പിൽ ഉൾപ്പെടുന്നു.
മക്ക, റിയാദ്, അൽ ഖസീം, മദീന, തബൂക്, കിഴക്കൻ മേഖല, അസീർ എന്നീ മേഖലകളിലെ വിവിധ പ്രദേശങ്ങളിൽ രാവിലെ 8 മണി മുതൽ വെകുന്നേരം 7 മണിവരെ പൊടിക്കാറ്റിന് സാധ്യതയുണ്ട്.
ശക്തമായ പൊടിക്കാറ്റിനെ തുടർന്ന് ദൃശ്യപരത കുറയുന്നതിനാൽ അഫർ അൽ ബാത്തിനിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കിഴക്കൻ മേഖലയിലെ അൽ-അഹ്‌സ, അൽ-ഉദൈദ, ബുഖൈഖ്, ദമ്മാം, ജുബൈൽ, അൽ-ഖോബാർ, ഖത്തീഫ്, റാസ് തനൂറ എന്നീ പ്രദേശങ്ങളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
മക്ക മേഖലയിലെയും, അസീർ പ്രവിശ്യയിലെയും വിവിധ പ്രദേശങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa