Monday, March 3, 2025
Saudi ArabiaTop Stories

ഉംറ തീർഥാടകർക്ക് വാക്സിൻ നിബന്ധന പിൻവലിച്ചു

ജിദ്ദ: ഉംറ തീർഥാടകർക്ക് വാക്സിനേഷൻ നിർബന്ധമാക്കിയ തീരുമാനം പിൻവലിച്ചതായി സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി.

ഇത് സംബന്ധിച്ച് വിമാന കമ്പനികൾക്ക് ഗാക്ക സർക്കുലർ അയച്ചിട്ടുണ്ട്. സൗദിയിലേക്ക് സർവ്വീസ് നടത്തുന്ന എല്ലാ വിമാന കമ്പനികൾക്കും ഇത് ബാധകമാകും.

ഈ മാസം 10 മുതലാണ് മെനിഞ്ചൈറ്റിസ് വാക്സിൻ നിർബന്ധമാക്കിയിരുന്നത്. പുതിയ സർക്കുലർ പ്രകാരം വാക്സിനെടുക്കാതെ തന്നെ തീർഥാകർക്ക് സൌദിയിലേക്ക് വരാം.

പുതിയ തീരുമാനം സൗദിയിലേക്ക് ഉംറ തീർത്ഥാടനം ഉദ്ദേശിക്കുന്ന ആയിരക്കണക്കിന് വിശ്വാസികൾക്ക് വലിയ ആശ്വാസമാകുമെന്ന് എ ആർ നഗർ കുന്നുംപുറം സ്കൈ വൈഡ് ട്രാവൽസ് എം ഡി സാലിം പിഎം അഭിപ്രായപ്പെട്ടു

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്