സൗദി സ്ഥാപക ദിനം; ഈ വർഷം തൊഴിലാളികൾക്ക് മൂന്ന് ദിവസം തുടർച്ചയായി അവധി ലഭിക്കും
സൗദി സ്ഥാപക ദിനമായ ഫെബ്രുവരി 22 (ശനിയാഴ്ച) പൊതു അവധിയായിരിക്കുമെന്ന് മാനവ വിഭവ ശേഷി മന്ത്രാലയം പ്രസ്താവിച്ചു.
സ്വകാര്യ സ്ഥാപന ജീവനക്കാർക്കും ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന മേഖലകളിലെ ജീവനക്കാർക്കും ഈ അവധി ബാധകമായിരിക്കും.
അതേ സമയം ഈ വർഷത്തെ സ്ഥാപക ദിനം ശനിയാഴ്ച ആയതിനാൽ, ശനിയാഴ്ച വാരാന്ത്യ അവധി നൽകുന്ന സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഞായറാഴ്ച കൂടി അവധി ലഭിക്കും. ചുരുക്കത്തിൽ വെള്ളി, ശനി, ഞായർ എന്നീ ദിനങ്ങൾ അവധിയായിരിക്കും എന്ന് സാരം.
വാരാന്ത്യ അവധി ദിനത്തിൽ ദേശീയ ദിനം, സ്ഥാപക ദിനം പോലുള്ള പൊതു അവധികൾ വന്നാൽ പകരം അവധി നൽകണം എന്നാണ് നിയമം. അതേ സമയം പെരുന്നാൾ അവധി ദിനത്തിൽ സ്ഥാപക ദിനം പോലുള്ള പൊതു അവധി ദിനം വന്നാൽ പകരം അവധി നൽകേണ്ടതില്ല എന്നും നിയമം വ്യക്തമാക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa