സൗദിയിൽ മലപ്പുറം സ്വദേശിയെ കൊലപ്പെടുത്തിയ പ്രതികളുടെ വധ ശിക്ഷ നടപ്പാക്കി
റിയാദ്: മലപ്പുറം പരപ്പനങ്ങാടി സ്വദേശിയെ കവർച്ചാ ശ്രമത്തിനിടെ കൊലപ്പെടുത്തിയ സൗദി പൗരനെയും യമനി പൗരനെയും റിയാദിൽ വധ ശിക്ഷക്ക് വിധേയരാക്കി.
റിയാദിലെ ഒരു കടയിലെ ജീവനക്കാരനായിരുന്ന മലപ്പുറം പരപ്പനങ്ങാടി സ്വദേശി അങ്ങമ്മന്റെപുരക്കല്‍ സിദ്ദിഖിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെയാണ് വധ ശിക്ഷക്ക് വിധേയരാക്കിയത്.
കടയിലെ കവര്‍ച്ച തടയാനുള്ള സിദ്ദീഖിന്റെ ശ്രമത്തിനിടെയായിരുന്നു പ്രതികളുടെ ആക്രമണം. ആ സമയം കടയില്‍ മറ്റാരുമുണ്ടായിരുന്നില്ല.
വെട്ടേറ്റ് രക്തംവാര്‍ന്ന് അവശനായി കിടന്ന സിദ്ദിഖിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 20 വര്‍ഷമായി എക്സിറ്റ് 22- ലെ ഇതേ കടയില്‍ ജീവനക്കാരനായിരുന്നു സിദ്ദിഖ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa