സൗദിയിൽ മൂന്ന് മയക്ക് മരുന്ന് വിതരണ സെല്ലുകൾ തകർത്തു; 15 സർക്കാർ ജീവനക്കാർ പിടിയിൽ
സൗദിയിലെ അസീർ, ജസാൻ, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ നിന്നുള്ള മൂന്ന് മയക്കുമരുന്ന് കടത്ത് സംഘങ്ങളെ പിടികൂടിയതായി അധികൃതർ പ്രസ്താവിച്ചു. പിടിയിലായ 19 പേരിൽ 15 സർക്കാർ ജീവനക്കാരും ഉൾപ്പെടുന്നുണ്ട്.
ആഭ്യന്തര മന്ത്രാലയത്തിലെ ഔദ്യോഗിക സ്രോതസ്സ് പ്രകാരം,, അറസ്റ്റിലായ സംഘാംഗങ്ങളെ ആവശ്യമായ നിയമ നടപടികൾ സ്വീകരിച്ച ശേഷം പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.
അറസ്റ്റിലായവരിൽ ആഭ്യന്തര മന്ത്രാലയത്തിലെ അഞ്ച് ജീവനക്കാരും, പ്രതിരോധ മന്ത്രാലയത്തിലെ മൂന്ന് പേരും, സകാത്ത്, നികുതി, കസ്റ്റംസ് അതോറിറ്റിയിലെ ഏഴ് പേരും ഉൾപ്പെടുന്നു.
രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിലേക്ക് തങ്ങളുടെ കുറ്റകൃത്യങ്ങൾ വ്യാപിപ്പിക്കുന്നതിനായി മയക്കുമരുന്ന് വിപണന സംഘങ്ങൾ ഏകോപനം നടത്തിയതായി കണ്ടെത്തി. മയക്കുമരുന്ന് കടത്തിൽ നിന്ന് ലഭിക്കുന്ന പണം ഉപയോഗിച്ച് അവർ കള്ളപ്പണം വെളുപ്പിക്കലിലും ഏർപ്പെട്ടിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa