സൗദിയിലെ 92.6% പേർക്കും രാത്രിയിൽ ഒറ്റക്ക് നടക്കുന്നത് സുരക്ഷിതമായി അനുഭവപ്പെടുന്നു
ജിദ്ദ: സൗദിയിൽ തങ്ങളുടെ താമസപ്രദേശങ്ങളിൽ രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സുരക്ഷിതത്വം അനുഭവിക്കുന്നവരുടെ ശതമാനം 92.6% ആയിട്ടുണ്ട് എന്ന് റിപ്പോർട്ട്.
ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് പുറത്തിറക്കിയ 2023 സുരക്ഷാ സൂചികയാണ് ഇത് വ്യക്തമാക്കുന്നത്.
സാമ്പത്തികം, ഭക്ഷണം, പരിസ്ഥിതി, ആരോഗ്യം, സാമൂഹികം, രാഷ്ട്രീയം, ബൗദ്ധികം, സാങ്കേതികം, സൈബർ സുരക്ഷ തുടങ്ങിയ വിവിധ മേഖലകളിൽ സുരക്ഷ,, മാന്യമായ ജീവിതം എന്നിവ നൽകുന്നതിനും നൽകുന്ന സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇത് സംഭവിച്ചത്.
2020 ലെ സുസ്ഥിര വികസന റിപ്പോർട്ടിലെ സുരക്ഷാ സൂചികയിലെ വർദ്ധനവിന്റെ കാര്യത്തിൽ ജി 20 രാജ്യങ്ങളിൽ സൗദി ഒന്നാമതാണെന്നത് ശ്രദ്ധേയമാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa