Tuesday, February 25, 2025
Saudi ArabiaTop Stories

വടക്ക് തണുപ്പ്, കിഴക്കും പടിഞ്ഞാറും കാറ്റും മഴയും; സൗദി അറേബ്യയിലെ മിക്ക പ്രദേശങ്ങളിലും കാലാവസ്ഥ വ്യതിയാന മുന്നറിയിപ്പ്

സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങളെ ബാധിക്കുന്ന കാലാവസ്ഥാ വ്യതിയാനങ്ങളെക്കുറിച്ച് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.

മക്ക, റിയാദ്, മദീന, തബൂക്, അസീർ, അൽബാഹ, ജിസാൻ, കിഴക്കൻ പ്രവിശ്യ, വടക്കൻ അതിർത്തി , ഖസീം, ഹായിൽ എന്നീ മേഖലകൾക്കാണ് മുന്നറിയിപ്പ്.

മഴയും ശക്തമായ, കാറ്റും, തണുപ്പും മുന്നറിയിപ്പിൽ ഉൾപ്പെടുന്നു ചില പ്രദേശങ്ങളിൽ ഇടിമിന്നലിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ടെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകി.

തുറൈഫ്, അൽ ഖുറയ്യാത് എന്നീ നഗരങ്ങളിൽ 3 ഡിഗ്രി സെൽഷ്യസും തലസ്ഥാന നഗരിയായ റിയാദിൽ 16 ഡിഗ്രിയുമാണ് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്.

ജിദ്ദ, മക്ക, റിയാദ്, മദീന, തബൂക്, ഉംലുജ്, അൽവജ്, യാമ്പു, ബദർ, ജിസാൻ തുടങ്ങി മിക്ക പ്രദേശങ്ങളും ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്.

അസീർ, ഖുൻഫുദ, അൽലൈത്ത്, ജിസാൻ, ഫറസാൻ തുടങ്ങിയ പ്രദേശങ്ങളിൽ നേരിയ തോതിലും മിതമായ തോതിലും മഴ പെയ്യാനും, ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

വിവിധ പ്രദേശങ്ങളിലായി ഇത് രാത്രി ഒരു മണിവരെ നീണ്ടു നിൽക്കാൻ സാധ്യതയുണ്ട്. പൊടിക്കാറ്റിനെ തുടർന്ന് ദൃശ്യപരത കുറയുന്നതിനാൽ വാഹനമോടിക്കുന്നവർ ശ്രദ്ധിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.

ഈ കാലയളവിൽ പൗരന്മാരോടും താമസക്കാരോടും മുൻകരുതലുകൾ എടുക്കാനും ആവശ്യമായ നിർദ്ദേശങ്ങൾ പാലിക്കാനും കേന്ദ്രം ആവശ്യപ്പെട്ടു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa