സാമൂഹിക സുരക്ഷക്കും മനുഷ്യക്കടത്ത് കുറ്റകൃത്യങ്ങൾ തടയുന്നതിനുമായി സൗദി ആഭ്യന്തര മന്ത്രാലയം ജനറൽ ഡിപാർട്ട്മെന്റ് രൂപീകരിച്ചു
റിയാദ്: സാമൂഹിക സുരക്ഷക്കും മനുഷ്യക്കടത്ത് കുറ്റകൃത്യങ്ങൾ തടയുന്നതിനുമായി ജനറൽ ഡിപാർട്ട്മെന്റ് സ്ഥാപിക്കുന്നതായി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു.
സൗദി സമൂഹത്തിന്റെ മൊത്തത്തിലുള്ള സുരക്ഷയും സംരക്ഷണവും വർദ്ധിപ്പിക്കുക എന്നതാണ് ജനറൽ ഡയറക്ടറേറ്റ് ഓഫ് പബ്ലിക് സെക്യൂരിറ്റിയുമായി ബന്ധിപ്പിച്ചിരിക്കുന്ന ഈ വകുപ്പ് ലക്ഷ്യമിടുന്നത്.
വ്യക്തിപരമായ അവകാശങ്ങൾ ലംഘിക്കുന്നതോ ഇസ് ലാമിക ശരീഅത്തും അടിസ്ഥാന ഭരണ നിയമവും ഉറപ്പുനൽകുന്ന അടിസ്ഥാന സ്വാതന്ത്ര്യങ്ങൾ ലംഘിക്കുന്നതോ അല്ലെങ്കിൽ ഏതെങ്കിലും വിധത്തിൽ വ്യക്തികളുടെ അന്തസ്സ് ലംഘിക്കുന്നതോ ആയ കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിൽ വകുപ്പ് ജാഗ്രത പാലിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa