ഗാസയിൽ നിന്ന് ഫലസ്തീനികളെ പുറത്താക്കാൻ ട്രംപിനെ അനുവദിക്കില്ലെന്ന് സ്‌പെയിൻ
ഗാസയിൽ നിന്ന് ഫലസ്തീനികളെ പുറത്താക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ അനുവദിക്കില്ലെന്ന് സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് പറഞ്ഞു.
ഗാസ മുനമ്പിൽ നിന്ന് ഫലസ്തീനികളെ ബലമായി കുടിയിറക്കാനുള്ള ട്രംപിന്റെ പദ്ധതിയെ പെഡ്രോ സാഞ്ചസ് ശക്തമായി വിമർശിച്ചു.
അന്താരാഷ്ട്ര നിയമം ബഹുമാനിക്കപ്പെടണമെന്ന്, വടക്കൻ സ്പെയിനിലെ സാൻ സെബാസ്റ്റ്യനിൽ നടന്ന സോഷ്യലിസ്റ്റ് വർക്കേഴ്സ് പാർട്ടി പരിപാടിയിൽ സാഞ്ചസ് ആവശ്യപ്പെട്ടു.
ഒരു റിയൽ എസ്റ്റേറ്റ് ഇടപാടിനും, ഗാസ സമീപ വർഷങ്ങളിൽ കണ്ട തിന്മ, അപമാനം, മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ എന്നിവ മറച്ചുവെക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഗാസയിലെ 22 ലക്ഷം ഫലസ്തീനികളെ സമീപ രാഷ്ട്രങ്ങളിലേക്ക് മാറ്റിയ ശേഷം ഗാസ തങ്ങൾ സ്വന്തമാക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു.
ഗാസ യുഎസ് ഏറ്റെടുത്ത് അവിടെ ഉല്ലാസകേന്ദ്രം നിർമിക്കുമെന്ന് അധികാരമേറ്റതിനുപിന്നാലെ ട്രംപ് പ്രഖ്യാപിച്ചത് രാജ്യാന്തര പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു.
ഈ നീക്കം യുഎസ് സഖ്യകക്ഷികളായ ഈജിപ്തും, ജോർദാനും അടക്കമുള്ള അറബ് രാജ്യങ്ങളും, യൂറോപ്യൻ രാജ്യങ്ങളും തള്ളുകയും ചെയ്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa