മഴയൊഴിയാതെ സൗദി; വിവിധ പ്രദേശങ്ങളിൽ കാലാവസ്ഥ മുന്നറിയിപ്പ്, മഞ്ഞുവീഴ്ചക്കും സാധ്യത
സൗദിയുടെ വിവിധ ഭാഗങ്ങളിൽ വെള്ളപ്പൊക്കത്തിന് കാരണമാകുന്ന രീതിയിൽ മിതമായതോ കനത്തതോ ആയ ഇടിമിന്നലോട് കൂടിയുള്ള മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നൽകി.
മക്ക, അൽ-ബഹ, മദീന അൽ-മുനവ്വറ, ഹായിൽ, ഖസീം, റിയാദ്, കിഴക്കൻ പ്രവിശ്യ, വടക്കൻ അതിർത്തികൾ, അൽ-ജൗഫ് എന്നീ പ്രദേശങ്ങളിൽ ശക്തമായ മഴ ലഭിക്കും.
ഇടിമിന്നൽ, ആലിപ്പഴം, വെള്ളപ്പൊക്കം, ശക്തമായ ഉപരിതല കാറ്റ് എന്നിവ ഉണ്ടാകുമെന്നും ഇത് തിരശ്ചീന ദൃശ്യപരത കുറയാൻ ഇടയാക്കുമെന്നും കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി.
ജിസാൻ, അസീർ മേഖലകളുടെ ചില ഭാഗങ്ങളിലും തബൂക്ക് മേഖലയുടെ ചില ഭാഗങ്ങളിലും നേരിയതോ മിതമായതോ ആയ മഴ ലഭിക്കും.
ജിസാൻ നഗരത്തിലും, ഫറസാൻ ദ്വീപുകൾ, അദ്-ദർബ്, ബീഷ് എന്നീ ഗവർണറേറ്റുകളിലും, ജിസാൻ മേഖലയിലെ തീരപ്രദേശങ്ങളിലും ശക്തമായ കാറ്റ് വീശും.
കൂടാതെ തബൂക്കിലെ ജബൽ അൽ-ലൗസ് – അൽ-അഖ്‌ലാൻ – അൽ-ദഹർ എന്നീ ഉയർന്ന പ്രദേശങ്ങളിൽ മഞ്ഞുവീഴ്ച ഉണ്ടാകാനുള്ള സാധ്യത ഇപ്പോഴുമുണ്ട്. കൂടാതെ ആ പ്രദേശങ്ങളുടെ ചില ഭാഗങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുണ്ട്.
കാലാവസ്ഥ മുന്നറിയിപ്പിനെ തുടർന്ന്, മുകരുതൽ എടുക്കാനും, വിവിധ മാധ്യമങ്ങളിലൂടെ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കാനും സിവിൽ ഡിഫൻസ് ആഹ്വാനം ചെയ്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa