സൗദിയിൽ പെരുന്നാൾ അവധി പ്രഖ്യാപിച്ചു
റിയാദ്: സൗദിയിൽ സ്വകാര്യ മേഖലയിലെയും ലാഭേച്ഛ കൂടാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെയും ജീവനക്കാരുടെ പെരുന്നാൾ അവധി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചു.
റമദാൻ 29 ശനിയാഴ്ച (മാർച്ച് 29) പ്രവൃത്തി ദിവസത്തിന്റെ അവസാനത്തോടെയായിരിക്കും അവധി ആരംഭിക്കുക.മാർച്ച് 30 ഞായർ മുതൽ ബുധൻ വരെയുള്ള നാല് ദിവസം പെരുന്നാൾ അവധി ലഭിക്കും.
വെള്ളി ശനി ദിവസങ്ങളിൽ വാരാന്ത്യ അവധിയുള്ള സ്ഥാപനങ്ങൾക്ക് മാർച്ച് 27- ന് ജോലി അവസാനിക്കുന്നതോടെ തന്നെ പെരുന്നാൾ അവധിയിലേക്ക് പ്രവേശിക്കാൻ സാധിക്കും.ഫലത്തിൽ തുടർച്ചയായ 6 ദിവസം അവധി ലഭിക്കും.
പെരുന്നാൾ അവധിക്ക് ശേഷം ഏപ്രിൽ 3 വ്യാഴാഴ്ച പ്രവൃത്തി ദിനമാണെങ്കിലും വെള്ളിയും ശനിയും വീണ്ടും വാരാന്ത്യ അവധി ആയതിനാൽ പല സ്ഥാപനങ്ങളും ഏപ്രിൽ 3-നും ജീവനക്കാർക്ക് അവധി നൽകാൻ സാധ്യതയുണ്ട്. അങ്ങിനെ അവധി ലഭിച്ചാൽ ഇത്തരം സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് മാർച്ച് 27-ന് ജോലി അവസാനിക്കുന്നത് മുതൽ, ഏപ്രിൽ അഞ്ച് വരെ തുടർച്ചയായ 9 ദിവസം അവധി ദിനങ്ങളായിരിക്കും. (അതേ സമയം ശനി വാരാന്ത്യ അവധി ഇല്ലാത്തവർക്ക് ഇത്രയും ദിവസം അവധി ലഭിക്കുകയില്ല).
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa