സൗദി വിസിറ്റ് വിസാ നിയന്ത്രണത്തിൽ പുതിയ അപ്ഡേഷൻ
റിയാദ്: ഇന്ത്യയടക്കമുള്ള ചില രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് സൗദിയിലേക്ക് വിസിറ്റ് വിസ നൽകുന്നതുമായി ബന്ധപ്പെട്ട് പുതിയ അപ്ഡേഷനുമായി സൗദി വിദേശകാര്യ മന്ത്രാലയ വെബ്സൈൈറ്റ്.
കഴിഞ്ഞ ദിവസം മുതൽ, ഇതുവരെ ലഭ്യമായിരുന്ന സിംഗിള്‍ എൻട്രി വിസ, മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ അപേക്ഷാ സംവിധാനം പൂര്‍ണമായും വിദേശകാര്യമന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ നിന്ന് പിന്‍വലിച്ചതായാണ് കാണുന്നത്. പകരം അതത് രാജ്യങ്ങളിലെ കോണ്‍സുലേറ്റുകളും എംബസികളുമാണ് മള്‍ട്ടിപ്ൾ, സിംഗിള്‍ എന്‍ട്രികള്‍ തീരുമാനിക്കേണ്ടതെന്ന് എന്നും സൗദി വിദേശകാര്യമന്ത്രാലയ വെബ്സൈറ്റിൽ വ്യക്തമാക്കുന്നുണ്ട്.
രണ്ടുമാസം മുമ്പ് മള്‍ട്ടിപ്ള്‍ എന്‍ട്രി വിസിറ്റ് സിസ അപേക്ഷ സൗകര്യം സൗദി വിദേശകാര്യമന്ത്രാലയം സൈറ്റില്‍ നിന്ന് പിന്‍വലിക്കുകയും പിന്നീടത് പുനഃസ്ഥാപിക്കുകയും ചെയ്തിരുന്നു. എങ്കിലും നാട്ടിലെ വിഎഫ്എസ് കേന്ദ്രങ്ങൾ വഴി മള്‍ട്ടിപ്ള്‍ എന്‍ട്രി വിസ ഇഷ്യു ചെയ്യാൻ സമർപ്പിക്കുമ്പിൽ എല്ലാ അപേക്ഷകര്‍ക്കും ഒരു മാസത്തേക്കുള്ള സിംഗിള്‍ എന്‍ട്രി വിസിറ്റ് വിസയായിരുന്നു ഇഷ്യു ചെയ്ത് ലഭിച്ചിരുന്നത്.
ഇപ്പോൾ, സൗദി വിദേശകാര്യമന്ത്രാലയം സൈറ്റില്‍ നിന്ന് മള്‍ട്ടിപ്ള്‍, സിംഗിള്‍ എന്‍ട്രി അപേക്ഷാ സൗകര്യം പൂര്‍ണമായും പിന്‍വലിച്ചിരിക്കുകയാണ്. ഇനി അപേക്ഷകന് അനുവദിക്കേണ്ടത് സിംഗിൾ എൻട്രി വിസയാണോ മൾട്ടിപ്പ്ൾ എൻട്രി വിസയാണോ എന്ന് തീരുമാനിക്കാനുള്ള അധികാരം അതത് രാജ്യങ്ങളിലെ സൗദി എംബസികളിലും കോണ്‍സുലേറ്റുകളിലും നിക്ഷിപ്തമായിരിക്കുമെന്നാണ് വിദേശകാര്യ മന്ത്രാലയ വെബ്സൈറ്റിൽ വിസക്ക് അപേക്ഷ നൽകുമ്പോൾ വ്യക്തമാക്കിയിരിക്കുന്നത്.
ചുരുക്കത്തിൽ ഈ നിയന്ത്രണം ഹജ്ജ് സീസൺ കഴിയുന്നത് വരെ നില നിൽക്കും എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa