ഉപയോക്താക്കളെ കബളിപ്പിക്കുന്ന വ്യാജ അബ്ഷിർ ലിങ്കുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി മുറൂർ
റിയാദ്: ഉപയോക്താക്കളെ കബളിപ്പിക്കാനും സംശയാസ്പദമായ ആവശ്യങ്ങൾക്കായി അവരുടെ ഡാറ്റ ദുരുപയോഗം ചെയ്യാനും ഉപയോഗിക്കുന്ന, അബ്ഷിർ പ്ലാറ്റ്ഫോമിന്റെ പേരിലുള്ള വ്യാജ ലിങ്കുകൾക്കെതിരെ സൗദി ട്രാഫിക് വകുപ്പ് മുന്നറിയിപ്പ് നൽകി.
‘വ്യാജ ലിങ്കുകൾ അടങ്ങിയ വ്യാജ ടെക്സ്റ്റ് സന്ദേശങ്ങളിൽ വഞ്ചിതരാകരുത്. അബ്ഷിർ പ്ലാറ്റ്ഫോമിന്റെ ഔദ്യോഗിക വെബ്സൈറ്റായ absher.sa വഴിയോ ഔദ്യോഗിക ആപ്പ് സ്റ്റോറുകളിലെ അബ്ഷിർ ആപ്പ് വഴിയോ ആക്സസ് ചെയ്യുന്നത് ഉറപ്പാക്കുക’- മുറൂർ ഓർമ്മിപ്പിച്ചു.
അബ്ഷിർ പ്ലാറ്റ്ഫോമിൽ നിന്ന് വരുന്നതായി തോന്നിയാലും ഇമെയിലുകളിലെ ലിങ്കുകൾ പിന്തുടരരുത്. ഉപയോക്താക്കൾ എപ്പോഴും അറിയപ്പെടുന്ന ഒരു വെബ് വിലാസമോ അബ്ഷിർ പ്ലാറ്റ്ഫോമിലേക്കോ ആഭ്യന്തര മന്ത്രാലയ പോർട്ടലിലേക്കോ ഉള്ള നിർദ്ദിഷ്ട ലിങ്കോ ഉപയോഗിക്കണം എന്നും അബ്ഷിർ ആവശ്യപ്പെട്ടു.
abshir.sa, absher.com എന്നീ പേരുകളിലെല്ലാം വ്യാജ അബ്ഷിർ പോർട്ടുകൾ നിലവിൽ ഉണ്ട് എന്ന് മുറുറിന്റെ മുന്നറിയിപ്പ് സന്ദേശത്തിൽ നിന്ന് വ്യക്തമാകുന്നുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa