Saturday, April 5, 2025
Saudi ArabiaTop Stories

സമയപരിധി അവസാനിച്ചു; ഗുണഭോക്താവുമായി ബന്ധിപ്പിക്കാത്ത കണക്ഷനുകൾക്കുള്ള സേവനങ്ങൾ നിർത്തലാക്കാനൊരുങ്ങി സൗദി ഇലക്ട്രിസിറ്റി കമ്പനി

സൗദിയിൽ വരിക്കാർക്ക് ഡോക്യുമെന്റേഷൻ പ്രക്രിയ പൂർത്തിയാക്കാൻ നിശ്ചയിച്ചിരുന്ന സമയപരിധി അവസാനിച്ചതിനെത്തുടർന്ന്, രേഖകളില്ലാത്ത വൈദ്യുത കണക്ഷനുകൾക്കുള്ള സേവനങ്ങൾ നിർത്തലാക്കുന്നതിനുള്ള നടപടികൾ സൗദി ഇലക്ട്രിസിറ്റി കമ്പനി നടപ്പിലാക്കാൻ തുടങ്ങി.

ഉടമയോ വാടകക്കാരനോ ആകട്ടെ, യഥാർത്ഥ ഗുണഭോക്താവുമായി സേവനത്തെ ബന്ധിപ്പിക്കുക എന്നതാണ് മീറ്റർ ഡോക്യുമെന്റേഷന്റെ ലക്ഷ്യമെന്ന് കമ്പനി സ്ഥിരീകരിച്ചു.

വൈദ്യുതി സേവനം നേരിട്ട് ഉപയോഗിക്കുന്ന വ്യക്തിയാണ് യഥാർത്ഥ ഗുണഭോക്താവ് എന്ന് കമ്പനി വിശദീകരിച്ചു.

ഡോക്യുമെന്റേഷൻ പ്രക്രിയ പൂർത്തിയാക്കാക്കാത്ത കണക്ഷനുകൾക്ക് ചില അധിക സേവനങ്ങൾ ക്രമേണ നിർത്തലാക്കുകയും, ഒടുവിൽ സേവനം പൂർണ്ണമായി വിച്ഛേദിക്കുകയും ചെയ്യും.

പ്രക്രിയ പൂർത്തിയാക്കാത്ത വരിക്കാർക്ക്, ഭാവിയിൽ തടസ്സങ്ങളൊന്നുമില്ലാതെ കമ്പനിയുടെ എല്ലാ സേവനങ്ങളിൽ നിന്നും പ്രയോജനം നേടുന്നതിനായി അവരുടെ ഡാറ്റ അപ്‌ഡേറ്റ് ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അറിയിപ്പ് നൽകുന്നത് തുടരും.

സ്ഥിരീകരണ പ്രക്രിയ പൂർത്തിയാക്കാത്ത വരിക്കാരോട് ലഭ്യമായ ചാനലുകൾ വഴി അവരുടെ ഡാറ്റ വേഗത്തിൽ അപ്‌ഡേറ്റ് ചെയ്യാൻ കമ്പനി ആവശ്യപ്പെട്ടു.

വൈദ്യുതി അതോറിറ്റിയുടെ ആപ്പിലൂടെയും, www.se.com.sa എന്ന കമ്പനി വെബ്‌സൈറ്റിലൂടെയും പ്രക്രിയ പൂർത്തിയാക്കാമെന്ന് കമ്പനി വിശദീകരിച്ചു.

കൂടാതെ, ആവശ്യമായ സഹായം ലഭിക്കുന്നതിന് സബ്‌സ്‌ക്രൈബർ സേവന ഓഫീസുകൾ സന്ദർശിക്കുകയോ, 933 എന്ന നമ്പറിൽ ഉപഭോക്തൃ സേവന കേന്ദ്രവുമായി ബന്ധപ്പെടുകയോ ചെയ്യാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa