Saturday, April 5, 2025
Saudi ArabiaTop Stories

റമളാനിലെ അവസാന 10 ദിവസത്തെ റൗള ഷരീഫ് സന്ദർശന സമയം പ്രഖ്യാപിച്ചു  

മദീന: റമളാനിലെ അവസാന പത്ത് ദിവസങ്ങളിൽ മദീനയിലെ നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ പള്ളിയിലെ റൗള ഷരീഫിലേക്കുള്ള സന്ദർശന സമയം അധികൃതർ പ്രഖ്യാപിച്ചു.

സ്ത്രീകൾക്ക് രാവിലെ 6:00 മുതൽ 11:00 വരെ സന്ദർശന സമയം നിശ്ചയിച്ചിട്ടുണ്ട്, പുരുഷന്മാർക്ക് രാവിലെ 11:20 മുതൽ രാത്രി 8:00 വരെയും രാത്രി 11:00 മുതൽ പുലർച്ചെ 12:00 വരെയും പുലർച്ചെ 2:00 മുതൽ പുലർച്ചെ 5:00 വരെയും സമയം ക്രമീകരിച്ചിരിക്കുന്നു.

വിശ്വാസികൾ നുസുക് ആപ്പ് വഴി അവരുടെ റൗളാ പ്രവേശന സമയം മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്