Saturday, April 5, 2025
Saudi ArabiaTop Stories

ജനനവും മരണവും അനുഗ്രഹീത ദിവസത്തിൽ; റമദാൻ 27 ആം രാവിൽ അന്തരിച്ച അൽ-ദഹ്‌രിയുടെ വേർപാട് വേദനയാകുന്നു

സൗദി ചീഫ് വാറന്റ് ഓഫീസറായിരുന്ന അൽ-ദഹ്‌രി മുഅദ്ബ് സയീദ് അൽ-മുസർ ഹിജ്റ 1446 റമദാൻ 27 ആം രാവിൽ അന്തരിച്ചു.

42 വർഷങ്ങൾക്ക് മുമ്പ്, ഒരു റമദാൻ 27നാണ് അദ്ദേഹം ജനിച്ചത്. ജനനം പോലെ തന്നെ, ഒരു അനുഗ്രഹീത ദിവസത്തിലാണ് അദ്ദേഹത്തിന്റെ മടക്കവും.

2018-ൽ സെർജെന്റ് പദവിയിലിരിക്കെ തെക്കൻ പ്രദേശത്തെ സൈനിക നടപടികൾക്കിടയിൽ വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് അൽ മസർ ചികിത്സയിലായിരുന്നു.

ആരോഗ്യസ്ഥിതി മോശമായത് കാരണം സർവീസിൽ നിന്ന് വിരമിച്ച അൽ മസറിനെ കിരീടാവകാശിയായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ സെർജെന്റ് മേജറായി സ്ഥാനക്കയറ്റം നൽകി.

അദ്ദേഹത്തിന്റെ ത്യാഗങ്ങൾക്കുള്ള അംഗീകാരമായി ആറ് മാസത്തിനുള്ളിൽ അദ്ദേഹത്തിന് രണ്ട് സ്ഥാനക്കയറ്റങ്ങൾ നൽകി രാജ്യം ആദരിച്ചു.

ഇന്നലെ അൽ-രാജ്ഹി പള്ളിയിൽ വെച്ച് അദ്ദേഹത്തിന്റെ മേലുള്ള മയ്യിത്ത് നമസ്കാരം നിർവഹിക്കുകയും, അൽ-നസീം മഖ്ബറയിൽ ഖബറടക്കുകയും ചെയ്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa