Saturday, April 5, 2025
Saudi ArabiaTop Stories

ജിദ്ദയിൽ റോഡിലിറങ്ങിയോടി ഒട്ടകപക്ഷി; പിടികൂടാനായി പിന്നാലെ പോലീസും; വീഡിയോ കാണാം

സൗദി അറേബ്യയിലെ ജിദ്ദയിൽ ഹറമൈൻ ഹൈവേയിൽ ഒരു അപ്രതീക്ഷിത സന്ദർശകന്റെ വരവ് വാഹനമോടിക്കുന്നവർക്ക് കൗതുക കാഴ്ചയായി

ഒരു ഒട്ടകപ്പക്ഷി ഹൈവേയിലൂടെ ഓടുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. മാർച്ച് 28ന് പുലർച്ചെ ബോ ഇബ്രാഹിം എന്ന എക്സ് ഉപയോക്താവാണ് ഈ രസകരമായ ദൃശ്യം പകർത്തി പങ്കുവെച്ചത്.

മക്കയും മദീനയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന ഹൈവേയിൽ ജിദ്ദയ്ക്ക് സമീപമാണ് രാത്രി സമയത്ത് വാഹനങ്ങൾക്കൊപ്പം ഒട്ടകപ്പക്ഷി ഓടുന്നതായി വീഡിയോയിൽ കാണുന്നത്.

ഒട്ടകപ്പക്ഷിയെ പിടികൂടാനുള്ള ശ്രമത്തിന്റെ ഭാഗമായി പൊതുസുരക്ഷാ വകുപ്പിന്റെയും ട്രാഫിക് പോലീസിന്റെയും വാഹനങ്ങൾ ഒട്ടകപ്പക്ഷിയെ പിന്തുടരുന്നത് കാണാം.

ഈ ദൃശ്യം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക് വഴിയൊരുക്കി. ചിലർ ഒട്ടകപ്പക്ഷി ഉംറ കഴിഞ്ഞ് റിയാദിലേക്ക് പോകുകയാണെന്ന് തമാശയായി കമന്റ് ചെയ്തു.

സൗദി അറേബ്യയിൽ ഒട്ടകപ്പക്ഷി റോഡിൽ പ്രത്യക്ഷപ്പെടുന്നത് പുതിയ സംഭവമല്ല. 2012-ൽ അബഹയിൽ സമാനമായ ഒരു സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.

ഒട്ടകപ്പക്ഷിയുടെ ഈ അപ്രതീക്ഷിത ഓട്ടം ഡ്രൈവർമാർക്ക് ഒരു അവിസ്മരണീയ അനുഭവമായി മാറി, വീഡിയോ കാണാം👇

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa