ഒമാനിൽ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികളുടെ മരണം പ്രവാസ സമൂഹത്തെ നടുക്കി
ഒമാനിൽ രണ്ട് ഇന്ത്യൻ വിദ്യാർത്ഥികളുടെ പെട്ടെന്നുള്ള മരണം പ്രവാസ സമൂഹത്തിൽ ഞെട്ടലുണ്ടാക്കി. മസ്ക്കറ്റ് ഇന്ത്യൻ സ്കൂളിലെ പത്താം ക്ളാസ് വിദ്യാർഥി സയ്യിദ് തുറാബ് റസ് വി സ്കൂൾ കോംബൗണ്ടിൽ കുഴഞ്ഞ് വീണു മരിക്കുകയായിരുന്നു.
ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പരീക്ഷയോടനുബന്ധിച്ച് സ്കൂളിൽ സ്പെഷ്യൽ ക്ളാസ് നടന്ന് കൊണ്ടിരിക്കുകയായിരുന്നു.
മറ്റൊരു സംഭവത്തിൽ അൽ മഅബലയിലെ ഇന്ത്യൻ സ്കൂൾ അഞ്ചാം ക്ളാസ് വിദ്യാർത്ഥിനി ആയിശ ഫാത്വിമ മരിച്ചു.നെഞ്ച് വേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജനന സമയത്ത് തന്നെ ആയിശയുടെ ഹൃദയത്തിൽ സുഷിരം കണ്ടെത്തിയതിനാൽ അതിനുള്ള ചികിത്സ നടന്ന് കൊണ്ടിരിക്കുകയായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa