Sunday, April 20, 2025
Saudi ArabiaTop Stories

സൗദിയിൽ വാഹനാപകടം; മലപ്പുറം സ്വദേശിയടക്കം രണ്ട് പേർ മരിച്ചു

തബൂക്ക്​: സൗദിയിലെ തബൂക്കിന് സമീപം  ദുബയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ്​ ഉൾപ്പടെ രണ്ട്​ പേർ മരിച്ചു.

മലപ്പുറം കൊണ്ടോട്ടി ഐക്കരപ്പടി വെണ്ണായൂർ സ്വദേശി കുറ്റിത്തൊടി ശരീഫിന്റെ മകൻ ഷെഫിൻ മുഹമ്മദ് (26), രാജസ്ഥാൻ സ്വദേശി ഇർഫാൻ അഹമ്മദ് (52) എന്നിവരാണ് മരിച്ചത്.

തബൂക്കിൽനിന്ന് ദുബയിലേക്ക് പോകുന്നതിനിടെ ശിഖി എന്ന സ്ഥലത്തുവെച്ച്​ വ്യാഴാഴ്ച പുലർച്ചെയായിരുന്നു അപകടമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന വാൻ മുംബിലുണ്ടായിരുന്ന ടിപ്പർ ലോറിയുടെ പിറകിലിടിക്കുകയായിരുന്നു.

മയ്യിത്തുകൾ ദുബ ജനറൽ ആശുപത്രി മോർച്ചറിയിൽ.​ മരണാനന്തര നടപടിക്രമങ്ങൾ ദുബ കെ.എം.സി.സി പ്രസിഡൻറ്​ സാദിഖ് അല്ലൂരിന്റെ നേതൃത്വത്തിൽ നടക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്