സൗദി അറേബ്യയിലെ ആയുർദൈർഘ്യ ശരാശരി ഉയർന്നു
റിയാദ്: സൗദി അറേബ്യയിലെ ശരാശരി ആയുർദൈർഘ്യം 2016-ലെ 74 വയസ്സിൽ നിന്ന് 2024-ൽ 78.8 വയസ്സായി ഉയർന്നു.
പ്രതിരോധത്തിലും ചികിത്സാ ഓപ്ഷനുകൾ മെച്ചപ്പെടുത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ച സൗദി ഹെൽത്ത് സെക്ടർ ട്രാൻസ്ഫോർമേഷന്റെ പ്രവർത്തനങ്ങളുടെ ഫലമാണീ റിസൾട്ട്. ഹൈഡ്രജനേറ്റഡ് എണ്ണകളും അമിതമായ ഉപ്പും ഉൾപ്പെടെയുള്ള ഭക്ഷ്യ ഉൽപ്പന്നങ്ങളിലെ ദോഷകരമായ ചേരുവകൾ കുറയ്ക്കുകയും പ്രമേഹം, അമിതവണ്ണം, കാൻസർ തുടങ്ങിയ മാറാ രോഗങ്ങൾക്കുള്ള നേരത്തെയുള്ള സ്ക്രീനിംഗ് വർദ്ധിപ്പിക്കുകയും ചെയ്തും മറ്റും ഇത് സാധ്യമാക്കുന്നതിൽ പങ്ക് വഹിച്ചു.
കൂടാതെ, സൗദി അറേബ്യയിലെ ആരോഗ്യ വകുപ്പ്, പൗരന്മാർക്കും പ്രവാസികൾക്കും സന്ദർശകർക്കുമായി സേവനങ്ങളുടെ കാര്യക്ഷമതയും ഗുണനിലവാരവും വർദ്ധിപ്പിക്കുന്നതിനായി ആരോഗ്യപ്രവർത്തകരെ പരിശീലിപ്പിക്കുകയും രോഗനിരീക്ഷണവും ചികിത്സാ സേവനങ്ങളും നവീകരിക്കുകയും ചെയ്തു, ഇത് പൊതുജനാരോഗ്യ സൂചകങ്ങളും മൊത്തത്തിലുള്ള ജീവിത നിലവാരവും ഗണ്യമായി മെച്ചപ്പെടുത്തുന്നതിൽ വലിയ പങ്ക് വഹിച്ചു.
2030 ആകുമ്പോഴേക്കും രാജ്യത്തെ ആയുർദൈർഘ്യം 80 വർഷമായി ഉയർത്തുക എന്നതാണ് അധികൃതരുടെ ലക്ഷ്യം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa