Tuesday, April 29, 2025
Middle EastTop Stories

യുഎഇയിലേക്ക് പോവുകയായിരുന്ന കപ്പൽ ഏദൻ തീരത്ത് മറിഞ്ഞു; നൂറ് കണക്കിന് ആടുകൾ കടലിൽ വീണു: വീഡിയോ കാണാം

യുഎഇ യിലേക്ക് ആടുകളുമായി പോവുകയായിരുന്ന ഒരു കപ്പൽ ഏദൻ തീരത്തിന് സമീപം മറിഞ്ഞ് നൂറ് കണക്കിന് ആടുകൾ കടലിൽ വീണു. സംഭവത്തിന്റെ വീഡിയോ പുറത്ത് വന്നു.

കപ്പൽ അപകടത്തിൽപ്പെട്ട ഉടൻ തന്നെ, സമീപത്തുണ്ടായിരുന്നവർ ചെറിയ വള്ളങ്ങളിലെത്തി കടലിൽ വീണ ആടുകളെ രക്ഷപ്പെടുത്തി. നിരവധി ആളുകൾ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

പ്രാഥമിക വിവരങ്ങൾ അനുസരിച്ച്, സൊമാലിയയിൽ നിന്ന് ആടുകളുമായി യുഎഇ യിലേക്ക് പോകുകയായിരുന്ന കപ്പലാണ് അപകടത്തിൽ പെട്ടത്.

കപ്പൽ പൂർണ്ണമായും മറിയുന്നതും അതിലുണ്ടായിരുന്ന ധാരാളം ആടുകൾ വെള്ളത്തിലേക്ക് പതിക്കുന്നതും വീഡിയോയിൽ വ്യക്തമായി കാണാം.

കപ്പൽ മറിയാനുള്ള കാരണം വ്യക്തമായിട്ടില്ല. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതിനായി അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വീഡിയോ കാണാം👇

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa