Sunday, April 27, 2025
BahrainTop Stories

വിവാഹത്തിനായി നാട്ടിൽ പോകാനിരിക്കെ മലയാളി യുവാവ് കുഴഞ്ഞ് വീണ് മരിച്ചു

മനാമ: വിവാഹത്തിനായി നാട്ടിലേക്ക് പോകാനിരിക്കെ കുഴഞ്ഞ് വീണ് ആശുപത്രിയിലായിരുന്ന മലയാളി യുവാവ് ബഹ്‌റൈനിൽ മരണപ്പെട്ടു.

തിരൂർ ആലത്തിയൂർ പൂക്കൈത സ്വദേശിയായ മുഹമ്മദ് നിയാസ് (30) ആണ് ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടത്.

താമസസ്ഥലത്ത് കുഴഞ്ഞുവീണതിനെ തുടർന്ന് ഒരാഴ്ചയായി സൽമാനിയ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന അദ്ദേഹം വെന്റിലേറ്ററിൽ കഴിയുന്നതിനിടെയാണ് മരിച്ചത്.

ബഹ്‌റൈനിൽ സെയിൽസ് മാനായി ജോലി ചെയ്തുവരികയായിരുന്ന നിയാസിന്റെ വിവാഹം ഉറപ്പിച്ചിരുന്നു. അതിനായുള്ള യാത്രയ്ക്ക് തയ്യാറെടുക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്.

പിതാവ്: മുഹമ്മദ്, മാതാവ്: നദീറ, സഹോദരൻ: മുഹമ്മദ് നിഷാദ്, മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa