സൗദിയിൽ തീവ്രവാദിയെ വധശിക്ഷക്ക് വിധേയനാക്കി
റിയാദ്: സൗദി അറേബ്യയിൽ ഭീകരവാദവുമായി ബന്ധപ്പെട്ട കുറ്റങ്ങൾക്ക് പൗരനെ വധശിക്ഷയ്ക്ക് വിധേയനാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇന്ന് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഭീകര പ്രസ്ഥാനത്തിൽ അംഗമായിരുന്ന അലി ബിൻ അബ്ദുല്ല ബിൻ അബ്ദുൾ കരീം അൽ റബ്ഹ് എന്ന സൗദി പൗരനെയാണ് വധശിക്ഷക്ക് വിധേയനാക്കിയത്.
ഇയാൾ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർക്കുകയും, ഭീകരവാദ കേസുകളിൽ ഉൾപ്പെട്ടവരെ ഒളിപ്പിക്കുകയും സഹായം നൽകുകയും, ആയുധങ്ങൾ കൈവശം വെയ്ക്കുകയും ഉപയോഗിക്കുകയും ചെയ്തതാണ് ഇയാൾക്കെതിരായ കുറ്റങ്ങൾ.
രാജ്യത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഗുരുതരമായ ഭീഷണിയാണ് ഇത്തരം പ്രവർത്തനങ്ങളെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.
പ്രതിക്ക് വിധിക്കപ്പെട്ട ശിക്ഷ ഉയർന്ന കോടതികൾ ശെരിവെച്ചതോടെ 2025 ഏപ്രിൽ 26-ന് കിഴക്കൻ പ്രവിശ്യയിൽ വെച്ച് വധശിക്ഷ നടപ്പാക്കി.
രാജ്യത്തിന്റെ സുരക്ഷയും പൗരന്മാരുടെ ജീവനും സംരക്ഷിക്കുന്നതിനുള്ള സൗദി അറേബ്യയുടെ പ്രതിബദ്ധതയാണ് ഈ നടപടിയിലൂടെ വ്യക്തമാക്കുന്നതെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa