വാഹനങ്ങൾ കൂട്ടിയിടിച്ച് തീ പിടിച്ചു; മലയാളി യുവാവിന് ദാരുണാന്ത്യം
മസ്കറ്റ്: ഒമാനിലെ ഖസബിൽ വെള്ളിയാഴ്ച വൈകുന്നേരമുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം. കൊല്ലം അഞ്ചൽ ഏരൂർ സ്വദേശി ഉത്രം വീട്ടിൽ ജിത്തു കൃഷ്ണൻ (36) ആണ് മരിച്ചത്.
സലാലയിൽ കോൺട്രാക്ടിങ് ജോലികൾ ചെയ്തുവരികയായിരുന്ന ജിത്തു കൃഷ്ണൻ, ജോലിയാവശ്യത്തിനായി ഖസബിലേക്ക് പോകുമ്പോളായിരുന്നു അപകടം സംഭവിച്ചത്.
രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചതിനെ തുടർന്ന് തീപിടിക്കുകയായിരുന്നുവെന്നാണ് വിവരം. അപകടത്തിൽ രണ്ടാമത്തെ കാറിലുണ്ടായിരുന്ന ഏഷ്യൻ വംശജരായ നാല് പേർക്കും പരിക്കേറ്റു.
പരേതനായ ഗോപാലകൃഷ്ണനാണ് ജിത്തു കൃഷ്ണൻ്റെ പിതാവ്. മാതാവ്: അനിത കുമാരി. ഭാര്യ: മീനു. മൃതദേഹം ഖസബ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
തുടർനടപടികൾ പുരോഗമിക്കുകയാണെന്ന് ഇന്ത്യൻ എംബസി കോൺസുലാർ ഏജൻ്റ് ഡോ.കെ. സനാതനൻ അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa