സൗദി വിസിറ്റ് വിസ ഓൺലൈൻ വഴി പുതുക്കൽ നിർത്തി; പ്രവാസികൾ ചെയ്യേണ്ടത്
സൗദി വിസിറ്റ് വിസകൾ ഓൺലൈൻ വഴി പുതുക്കുന്നത് നിർത്തലാക്കിയതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം വിസിറ്റ് വിസകൾ പുതുക്കാൻ ശ്രമിച്ചവർക്ക് ജവാസാത്ത് ഓഫീസിനെ സമീപിക്കാനുള്ള നോട്ടിഫിക്കേഷൻ ആണ് വന്നത്. ഹജ്ജിനോട് അനുബന്ധിച്ചാണ് ഈ നിയന്ത്രണവും എന്നാണു മനസ്സിലാക്കാൻ സാധിക്കുന്നത്.
ഈ സാഹചര്യത്തിൽ മൾട്ടി വിസിറ്റ് വിസയിലുള്ളവരുടെ വിസിറ്റ് വിസകൾ പുതുക്കണമെങ്കിൽ ഇനി സൗദിക്ക് പുറത്ത് പോയി തിരികെ സൗദിയിലേക്ക് പ്രവേശിക്കുക എന്നുള്ളതാണ് സ്വീകരിക്കാവുന്ന പോം വഴി.
വിസിറ്റ് വിസകൾ ഓൺലൈനിൽ വഴി പുതുക്കാൻ കഴിയാത്തവർ ആശങ്കപ്പെടേണ്ടതില്ലെന്നും ഇത് സംബന്ധിച്ച് എന്ത് സംശയങ്ങൾക്കും തന്റെ വാട്സ് ആപ് നമ്പറിൽ ബന്ധപ്പെടാമെന്നും സൗദി മൾട്ടി വിസിറ്റ് വിസ പുതുക്കാൻ ബഹറിനിലേക്ക് ആളുകളെ കൊണ്ട് പോകുന്ന സർവീസ് നടത്തുന്ന നൗഷാദ് ഖോബാർ അറേബ്യൻ മലയാളിയെ അറിയിച്ചു. http://wa.me/+966556884273 എന്ന വാട്സ് ആപിൽ നൗഷാദുമായി ബന്ധപ്പെടാവുന്നതാണ്.
വിസിറ്റ് വിസാ കാലാവധി കഴിഞ്ഞ് സൗദിയിൽ കഴിഞ്ഞാൽ ഓരോ അധിക ദിവസത്തിനും വൻ തുക പിഴ നൽകേണ്ടി വരുമെന്നതിനാൽ ഓരോരുത്തരും വിസാ വാലിഡിറ്റി ഉറപ്പാക്കേണ്ടതുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa