Wednesday, April 30, 2025
Saudi ArabiaTop Stories

നാളെ മുതൽ സൗദിയിൽ ടാക്സി ഡ്രൈവർമാർക്ക് ഡ്രൈവിംഗ് കാർഡ് നിർബന്ധം

റിയാദ്: സൗദി അറേബ്യയിൽ നാളെ, അതായത് വ്യാഴാഴ്ച മുതൽ ഡ്രൈവിംഗ് കാർഡ് ഇല്ലാത്ത ഒരാൾക്കും ടാക്സി ഡ്രൈവറായി ജോലി ചെയ്യാൻ അനുവാദമില്ലെന്ന് ജനറൽ ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.

നിശ്ചിത സമയപരിധിക്കുള്ളിൽ എല്ലാ അംഗീകൃത സ്ഥാപനങ്ങളും ഈ പുതിയ നിബന്ധന പാലിക്കണമെന്ന് ബന്ധപ്പെട്ട അധികാരികൾ കർശനമായി നിർദ്ദേശിച്ചിട്ടുണ്ട്.

സാധുവായ ഡ്രൈവിംഗ് ലൈസൻസിന് പുറമെ, ടാക്സി മേഖലയിൽ ജോലി ചെയ്യുന്നതിന് ഡ്രൈവിംഗ് കാർഡ് നിർബന്ധമാണെന്നും അധികൃതർ വ്യക്തമാക്കി.

ഡ്രൈവിംഗ് കാർഡ് ഇല്ലാത്തവരെ ഈ മേഖലയിൽ ജോലി ചെയ്യാൻ അനുവദിക്കില്ലെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ടാക്സി, വാടക വാഹന ബ്രോക്കർമാർ, യാത്രാ സഹായികൾ എന്നിവരുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന നിയമങ്ങളുടെ ഭാഗമായാണ് ഈ സുപ്രധാന തീരുമാനം.

ഈ പുതിയ നിയമം നടപ്പാക്കുന്നതിലൂടെ ടാക്സി, പൊതു ഗതാഗത മേഖലയിൽ ജോലി ചെയ്യുന്ന ഡ്രൈവർമാരുടെ യോഗ്യത ഉറപ്പാക്കുകയാണ് ലക്ഷ്യം.

അതുപോലെ, രാജ്യത്തെ പൗരന്മാർക്കും താമസക്കാർക്കും ഉയർന്ന നിലവാരത്തിലുള്ള യാത്രാ സേവനങ്ങൾ ലഭ്യമാക്കാനും ഇത് ലക്ഷ്യമിടുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa