Saturday, May 3, 2025
Middle EastSaudi ArabiaTop Stories

ഡമാസ്കസിലെ പ്രസിഡൻഷ്യൽ പാലസിന് സമീപം ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തെ ശക്തമായി അപലപിച്ച് സൗദി അറേബ്യ

സിറിയയിലെ ഡമാസ്‌കസിലുള്ള പ്രസിഡൻഷ്യൽ പാലസിന് സമീപം ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തെ സൗദി അറേബ്യ ശക്തമായ ഭാഷയിൽ അപലപിച്ചു.

സിറിയയുടെ പരമാധികാരത്തെയും സുരക്ഷയെയും സ്ഥിരതയെയും ലംഘിക്കുന്ന ഇസ്രായേലിന്റെ ആക്രമണങ്ങളെ സൗദി അറേബ്യ ആവർത്തിച്ച് തള്ളിപ്പറഞ്ഞു.

അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് ഇസ്രായേൽ നടത്തുന്നതെന്നും സൗദി അറേബ്യ വ്യക്തമാക്കി. സൗദി വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഈ പ്രതിഷേധം അറിയിച്ചത്.

സിറിയയിലും മേഖലയിലും ഇസ്രായേൽ നടത്തുന്ന ഇത്തരം നിയമവിരുദ്ധമായ കടന്നുകയറ്റങ്ങൾക്ക് അടിയന്തരമായി അറുതി വരുത്തേണ്ടത് അത്യാവശ്യമാണെന്ന് സൗദി മന്ത്രാലയം ചൂണ്ടിക്കാട്ടി.

ഇസ്രായേലിന്റെ ഈ അതിരുകടന്ന നയങ്ങളും ലംഘനങ്ങളും തുടരുന്നത് മേഖലയിൽ അക്രമം, തീവ്രവാദം, അസ്ഥിരത എന്നിവ വർദ്ധിപ്പിക്കാൻ കാരണമാകുമെന്ന് സൗദി അറേബ്യ മുന്നറിയിപ്പ് നൽകി.  

മേഖലയുടെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാൻ അന്താരാഷ്ട്ര സമൂഹം കൂട്ടായി പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യവും സൗദി അറേബ്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ ഊന്നിപ്പറഞ്ഞു.

ആക്രമണത്തെ മുസ്ലീം വേൾഡ് ലീഗും (MWL), ഗൾഫ് സഹകരണ കൗൺസിൽ (GCC) സെക്രട്ടറി ജനറൽ ജാസിം അൽബുദൈവിയും ശക്തമായി അപലപിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa