ബസിന്റെ ലഗ്ഗേജ് കമ്പാർട്മെന്റിൽ ഒളിപ്പിച്ച് നാല് സ്ത്രീകളെ മക്കയിലേക്ക് കടത്താൻ ശ്രമിച്ച വിദേശി അറസ്റ്റിൽ
മക്ക: ഹജ്ജ് നിയമങ്ങളും നിർദ്ദേശങ്ങളും ലംഘിച്ച് നാല് സ്ത്രീകളെ മക്കയിലേക്ക് കടത്താൻ ശ്രമിച്ച വിദേശിയെ ഹജ്ജ് സുരക്ഷാ സേന അറസ്റ്റ് ചെയ്തു.
ഹജ്ജ് പെർമിറ്റില്ലാത്ത സ്ത്രീകളെയാണ് തന്റെ ബസിന്റെ ലഗേജ് സൂക്ഷിക്കുന്ന സ്ഥലത്ത് ഒളിപ്പിച്ച് ഇയാൾ മക്കയിലേക്ക് കടത്താൻ ശ്രമിച്ചത്.
ബസ് പരിശോധിച്ച ഹജ്ജ് സുരക്ഷാ സേന ഉദ്യോഗസ്ഥർ ലഗേജ് സൂക്ഷിപ്പുമുറിക്കുള്ളിൽ ഒളിപ്പിച്ച നിലയിൽ സ്ത്രീകളെ കണ്ടെത്തുകയായിരുന്നു.
പെർമിറ്റ് ഇല്ലാതെ ഹജ്ജ് നിർവഹിക്കുകയോ, ഹജ്ജ് നിർവഹിക്കാൻ ശ്രമിക്കുകയോ ചെയ്യുന്ന വ്യക്തികൾക്ക് പരമാവധി 20,000 റിയാൽ വരെ പിഴ ചുമത്തുമെന്ന് നേരത്തെ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
അതേസമയം പെർമിറ്റ് ഇല്ലാത്തവരെ പുണ്യസ്ഥലങ്ങളിലേക്ക് കൊണ്ടുപോകുകയോ കൊണ്ടുപോകാൻ ശ്രമിക്കുകയോ ചെയ്യുന്നവർക്ക് ഒരുലക്ഷം റിയാൽ വരെ പിഴ ചുമത്തുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു.
അറസ്റ്റിലായ അഞ്ച് പേരെയും ശിക്ഷാ നടപടികൾക്കായി ബന്ധപ്പെട്ട നിയമനടപടി കമ്മിറ്റിക്ക് കൈമാറിയതായി സുരക്ഷാ സേന അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa