റിയാദിൽ ഈജിപ്ഷ്യൻ പാരാസിറ്റിക് ഇരട്ടകളെ ശസ്ത്രക്രിയയിലൂടെ വേർപെടുത്തി
റിയാദ്: ഈജിപ്ഷ്യൻ പാരാസിറ്റിക് ഇരട്ടകളായ മുഹമ്മദ് അബ്ദുൾറഹ്മാൻ ജുമയെ ശസ്ത്രക്രിയയിലൂടെ വിജയകരമായി വേർപെടുത്തി.
റോയൽ കോടതിയിലെ ഉപദേഷ്ടാവും കിംഗ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെന്റർ (കെഎസ്‌റിലീഫ്) സൂപ്പർവൈസർ ജനറലുമായ ഡോ. അബ്ദുല്ല അൽ-റബീഅയുടെ നേതൃത്വത്തിലുള്ള സൗദി മെഡിക്കൽ, സർജിക്കൽ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.
റിയാദിലെ നാഷണൽ ഗാർഡിന്റെ കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിലെ കിംഗ് അബ്ദുല്ല സ്പെഷ്യലിസ്റ്റ് ചിൽഡ്രൻസ് ഹോസ്പിറ്റലിൽ ആറ് ഘട്ടങ്ങളിലായി നടന്ന സങ്കീർണ്ണമായ ശസ്ത്രക്രിയ പൂർത്തിയാക്കാൻ എട്ട് മണിക്കൂർ എടുത്തു .
അനസ്തേഷ്യ, ന്യൂറോ സർജറി, പീഡിയാട്രിക് സർജറി, പ്ലാസ്റ്റിക് സർജറി, മറ്റ് സപ്പോർട്ടിംഗ് സ്പെഷ്യാലിറ്റികൾ എന്നിവയിൽ നിന്നുള്ള 26 കൺസൾട്ടന്റുകൾ, സ്പെഷ്യലിസ്റ്റുകൾ, നഴ്സിംഗ്, ടെക്നിക്കൽ സ്റ്റാഫ് എന്നിവർ ശസ്ത്രക്രിയയിൽ പങ്കെടുത്തു.
മുഹമ്മദിന്റെ പാരാസിറ്റിക് ഇരട്ട ഹൃദയം, തല തുടങ്ങിയ സുപ്രധാന അവയവങ്ങളുടെ അഭാവവും ശരിയാക്കാൻ കഴിയാത്ത ഗുരുതരമായ വൈകല്യങ്ങൾ എന്നിവയും കാരണം അതിജീവിക്കാൻ സാധ്യതയില്ലെന്ന് ഡോ: റബീ അ പറഞ്ഞു. ഇക്കാര്യം നേരത്തെ കുടുംബത്തെ അറിയിച്ചിരുന്നു.
1990-നു ശേഷമുള്ള 63 ആമത്തെ ഇരട്ടകളെ വേർപ്പെടുത്തൽ ശസ്ത്രക്രിയയാണ് ഇന്ന് സൗദി ഭരണകൂടത്തിന്റെ കാരുണ്യത്തിൽ നടന്നത് .
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa