ബെൻസിമക്ക് മുന്നിൽ അടിയറവ് പറഞ്ഞ് റൊണാൾഡോ; സൗദി ലീഗിൽ ഇത്തിഹാദിന്റെ മുന്നേറ്റം തുടരുന്നു
റിയാദ്: സൗദി ലീഗിലെ 30-ആം റൗണ്ട് പോരാട്ടത്തിൽ ബെൻസിമയുടെ ഇത്തിഹാദിന് മുന്നിൽ അടിയറവ് പറഞ്ഞ് റൊണാൾഡോയുടെ അൽ നസ്ർ.
രണ്ടിനെതിരെ മൂന്ന് ഗോളുകൾ നേടിയാണ് ഇത്തിഹാദ് അൽ നസ് റിനെ തോൽപ്പിച്ചത്. ഇത്തിഹാദിന് വേണ്ടി ബെൻസിമ, കാന്റെ, ഹുസെം എന്നിവരും അൽ നസ്രിനു വേണ്ടി മാനെ, യഹ്യ എന്നിവരും ഗോളുകൾ നേടി.
ഇന്നലത്തെ വിജയത്തോടെ ലീഗിൽ ഇത്തിഹാദ് 71 പോയിന്റോടെ ഒന്നാം സ്ഥാനത്തും ഹിലാൽ 65 പോയിന്റോടെ രണ്ടാം സ്ഥാനത്തും അഹ് ലി 61 പോയിന്റോടെ മൂന്നാം സ്ഥാനത്തും അൽ നസ്ർ 60 പോയിന്റോടെ നാലാം സ്ഥാനത്തുമാണുള്ളത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa