Friday, May 9, 2025
Saudi ArabiaTop Stories

സൗദിയിൽ ഭരണ തലത്തിൽ മാറ്റങ്ങൾ; ഉത്തരവ് പുറപ്പെടുവിച്ച് സൽമാൻ രാജാവ്

ജിദ്ദ:  പ്രാദേശിക ഗവർണർമാരുടെയും ഉന്നത സർക്കാർ ഉദ്യോഗസ്ഥരുടെയും വിപുലമായ പുനഃസംഘടനയുമായി ബന്ധപ്പെട്ട  സുപ്രധാന ഉത്തരവുകൾ സൽമാൻ രാജാവ് പുറപ്പെടുവിച്ചു.

സുപ്രധാന തീരുമാനങ്ങളിൽ, പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസിനെ മന്ത്രി പദവിയോടെ ജിസാൻ പ്രവിശ്യയുടെ ഗവർണ്ണർ ആയി നിയമിച്ചതും, നിലവിലെ ഗവർണ്ണർ പ്രിൻസ് മുഹമ്മദ് ബിൻ നാസറിനെ ചുമതലകളിൽ നിന്ന് ഒഴിവാക്കിയതും ഉൾപ്പെടുന്നു. പ്രിൻസ് നാസർ ബിൻ മുഹമ്മദ് ബിൻ അബ്ദുല്ല ബിൻ ജൽവിയെ മികച്ച പദവിയോടെ ജിസാൻ ഡെപ്യൂട്ടി അമീറായും നിയമിച്ചു.

പ്രിൻസ് ഫഹദ് ബിൻ സ അദ് ബിൻ ഫൈസൽ ബിൻ സ അദ് അൽ അബ്ദുൽറഹ്മാനെ അൽ-ഖസിം മേഖലയുടെ ഡെപ്യൂട്ടി അമീറായി മികച്ച പദവിയോടെ നിയമിച്ചു. ഷൂറ കൗൺസിൽ അംഗം എന്ന സ്ഥാനത്തുനിന്നും അദ്ദേഹത്തെ ഒഴിവാക്കി.

മറ്റൊരു പ്രധാന മാറ്റത്തിൽ, ഡോ. നാസർ അൽ-ദാവൂദിനെ ആഭ്യന്തര ഡെപ്യൂട്ടി മന്ത്രി സ്ഥാനത്ത് നിന്ന് ഒഴിവാക്കി, മന്ത്രി പദവിയോടെ നാഷണൽ ഗാർഡിന്റെ ഡെപ്യൂട്ടി മന്ത്രിയായി നിയമിച്ചു.

രാജാവിന്റെ പ്രത്യേക ഉപദേഷ്ടാവായ പ്രിൻസ് ഡോ. അബ്ദുൽ അസീസ് ബിൻ മുഹമ്മദ് ബിൻ അയഫ് അൽ മുഖ്രിനെ ആഭ്യന്തര ആക്ടിംഗ് ഡെപ്യൂട്ടി മന്ത്രിയായും നിയമിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്