ട്രംപ് സൗദിയിൽ
റിയാദ്: യു എസ് പ്രസിഡന്റ് ഡൊണാൾഡ് ജെ. ട്രംപ് ഇന്ന് ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി റിയാദിൽ എത്തി.
കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അദ്ദേഹത്തെ സ്വീകരിക്കാൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ എത്തിയിരുന്നു.
മെയ് 13 ന് ആരംഭിക്കുന്ന സൗദിയും ഖത്തറും യുഎഇയും ഉൾപ്പെടുന്ന ഔദ്യോഗിക വിദേശ സന്ദർശനങ്ങൾക്കായി, റിയാദിലേക്ക് പുറപ്പെടുന്നതിന് മുമ്പ് വൈറ്റ് ഹൗസിൽ നടന്ന പത്രസമ്മേളനത്തിl യുഎസ് പ്രസിഡന്റ് തന്റെ സന്ദർശനത്തെ “ചരിത്രപരം” എന്നാണ് വിശേഷിപ്പിച്ചത്.
പ്രസിഡന്റായി ചുമതലയേറ്റതിനു ശേഷമുള്ള ട്രംപിന്റെ ആദ്യ വിദേശ സന്ദർശനമാണിത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa