Friday, May 16, 2025
QatarSaudi ArabiaTop Stories

അമേരിക്കയും സൗദി അറേബ്യയും തമ്മിലുള്ള ശക്തമായ ബന്ധം ആർക്കും തകർക്കാൻ കഴിയില്ല: ട്രംപ്

ദോഹ: അമേരിക്കയും സൗദി അറേബ്യയും തമ്മിലുള്ള ശക്തമായ ബന്ധം ആർക്കും തകർക്കാൻ കഴിയില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവർത്തിച്ചു.

“സൽമാൻ രാജാവുമായും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായും എനിക്ക് ശക്തമായ ബന്ധമുണ്ട്,” അദ്ദേഹം പറഞ്ഞു.ചൊവ്വ, ബുധൻ ദിവസങ്ങളിലായി സൗദി അറേബ്യ സന്ദർശിച്ച് ആരംഭിച്ച മൂന്ന് ഗൾഫ് രാഷ്ട്ര പര്യടനത്തിന്റെ ഭാഗമായി ഖത്തർ സന്ദർശിച്ചപ്പോഴാണ് പ്രസിഡന്റ് ട്രംപിന്റെ ഈ പരാമർശങ്ങൾ.

ചൊവ്വാഴ്ച റിയാദിൽ നടന്ന സൗദി-യുഎസ് നിക്ഷേപ ഫോറത്തെ അഭിസംബോധന ചെയ്ത ട്രംപ്, സൗദി അറേബ്യയെ ശക്തമായ ഒരു ആഗോള ബിസിനസ് കേന്ദ്രമാക്കി വളർത്തിയെടുക്കുന്നതിൽ കിരീടാവകാശിയുടെ ദീർഘവീക്ഷണത്തെയും ചലനാത്മകമായ നേതൃത്വത്തെയും പ്രശംസിച്ചിരുന്നു.

കിരീടാവകാശിയുടെ നേതൃത്വത്തിലുള്ള സൗദി അറേബ്യയുടെ പരിവർത്തനത്തെ പ്രശംസിച്ചുകൊണ്ട്  “നിങ്ങൾ ചെയ്തത് (സൗദിയുടെ ഉയർച്ച) സാധ്യമാണോയെന്ന് വിമർശകർ സംശയിച്ചു, പക്ഷേ കഴിഞ്ഞ എട്ട് വർഷമായി. സൗദി അറേബ്യ വിമർശകരുടെ ധാരണ പൂർണ്ണമായും തെറ്റാണെന്ന് തെളിയിച്ചിട്ടുണ്ട്… എനിക്ക് അദ്ദേഹത്തെ ഒരുപാട് ഇഷ്ടമാണ്. എനിക്ക് അദ്ദേഹത്തെ വളരെയധികം ഇഷ്ടമാണ്”-ട്രംപ് പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്