സൗദിയിലെത്തിയ വിദേശ ഹജ്ജ് തീർത്ഥാടകരുടെ എണ്ണം 10 ലക്ഷം കവിഞ്ഞു
ജിദ്ദ: 26-05-25 ഞായറാഴ്ച വരെ, രാജ്യത്തെ എല്ലാ വ്യോമ, കര, കടൽ തുറമുഖങ്ങളിലൂടെയും വിദേശത്ത് നിന്ന് എത്തിയ ആകെ തീർത്ഥാടകരുടെ എണ്ണം (10,33,447) എത്തിയതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട്സ്(ജവാസാത്ത്) അറിയിച്ചു.
രാജ്യത്തിന് പുറത്തുനിന്ന് വ്യോമത്താവളങ്ങൾ വഴി എത്തിയ തീർത്ഥാടകരുടെ എണ്ണം (9,78,881) എത്തിയതായും കര പോർട്ടുകൾ വഴി എത്തിയവരുടെ എണ്ണം (50,289) എത്തിയതായും കടൽ തുറമുഖങ്ങൾ വഴി എത്തിയ തീർത്ഥാടകരുടെ എണ്ണം (4,277) ആയതായും ജവാസാത്ത് സൂചിപ്പിച്ചു.
അതേ സമയം സൗദിയിലെത്തിയ തീർത്ഥാടകരുടെ ആകെ എണ്ണം 10,70,000 ആയതായി ഇൻഫർമേഷൻ മന്ത്രി സൽമാൻ അൽ-ദോസരി വാർത്താ സമ്മേളനത്തിൽ അപ്‌ഡേറ്റ് ചെയ്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa