ചാരപ്രവൃത്തി; സൗദിയിൽ സ്വദേശിയുടെ വധശിക്ഷ നടപ്പാക്കി
റിയാദ്: രാജ്യത്തെ ഒറ്റിക്കൊടുക്കാൻ ശ്രമിച്ചതടക്കമുള്ള വ്യതസ്ത കുറ്റ കൃത്യങ്ങൾ നടത്തിയ സൗദി പൗരനെ വധ ശിക്ഷക്ക് വിധേയനാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയ പ്രസ്താവിച്ചു.
മുഹമ്മദ് ബിൻ അബ്ദുല്ല ബിൻ മുബാറക് അൽ റാഷിദിനെയാണ് തിങ്കളാഴ്‌ച വധ ശിക്ഷക്ക് വിധേയനാക്കിയത്. വിശ്വാസ വഞ്ചന, ഒരു തീവ്രവാദ സംഘടനയ്ക്കുവേണ്ടി ചാരപ്പണി, അദ്ദേഹത്തിന്റെ സ്ഥാനം ചൂഷണം ചെയ്യുക, വിദേശത്ത് രാജ്യത്തിന്റെ സുരക്ഷ തകർക്കാൻ ഗൂഢാലോചന നടത്തുന്ന നിരവധി വ്യക്തികൾക്ക് തന്ത്രപ്രധാനമായ വിവരങ്ങൾ ചോർത്തുക, ആയുധങ്ങളും വെടിക്കോപ്പുകളും കൈവശം വയ്ക്കുക എന്നിവയെല്ലാം ഇയാളുടെ കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്നു.
സുരക്ഷാ അധികാരികൾക്ക് മുകളിൽ പറഞ്ഞ വ്യക്തിയെ അറസ്റ്റ് ചെയ്ത് ഹാജരാക്കുകയും, തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുറ്റകൃത്യങ്ങൾ തെളിയുകയും ചെയ്തതോടെ കോടതി വിചാരണക്ക് ശേഷം പ്രതിയുടെ വധശിക്ഷ നടപ്പാക്കുകയായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa