വ്യാജ ഹജ്ജ് കാമ്പയിൻ നടത്തിയ മൂന്ന് വിദേശികൾ പിടിയിൽ; സൗദിയിലെത്തിയ ഹാജിമാരുടെ എണ്ണം 11 ലക്ഷം കവിഞ്ഞു
മക്ക: വ്യാജ ഹജ്ജ് കാമ്പയിൻ നടത്തിയ രണ്ട് ബംഗാദേശികളെയും ഒരു ബർമ്മക്കാരനെയും ഹജ്ജ് സുരക്ഷാ പട്രോളിങ് വിഭാഗം അറസ്റ്റ് ചെയ്തു
പ്രതികൾ വ്യാജ ഹജ്ജ് കാമ്പയിനിൻ്റെ പരസ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിക്കുകയായിരുന്നു. താമസവും ട്രാൻസ്പോർട്ടേഷനും നുസൂക് പെർമിറ്റും ഹജ്ജ് ബ്രെസ്‌ലെറ്റും എല്ലാം ഓഫർ ചെയ്തായിരുന്നു വ്യാജ കാമ്പയിൻ പ്രതികൾ നടത്തിയിരുന്നത്. പ്രതികളെ അറസ്റ്റ് ചെയ്ത് ആവശ്യായ നടപടികൾ സ്വീകരിച്ച് പ്രോസിക്യഷന് കൈമാറിയിട്ടുണ്ട്.
അതേ സമയം കഴിഞ്ഞ ദിവസം വരെ സൗദിയിൽ 11 ലക്ഷത്തിലധികം തീർത്ഥാടകർ വിദേശങ്ങളിൽ നിന്ന് എത്തിയതായി സൗദി ജവാസാത്ത് അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa