ഒമാനിലും ബിനാമി വേട്ട ശക്തമാക്കും
ഒമാൻ പൗരന്മാരുടെ പേരിൽ വിദേശികൾ നടത്തുന്ന സ്ഥാപനങ്ങൾക്ക് പൂട്ടിടാനുള്ള നടപടികൾ ശക്തമാക്കാൻ അധികൃതർ പദ്ധതികൾ തയ്യാറാക്കുന്നു. ഇതിനായി പ്രത്യേക നിയമ നിർമ്മാണം വരെ നടത്താനുള്ള പദ്ധതി അണിയറയിലുണ്ട് എന്നാണു റിപ്പോർട്ടുകൾ പറയുന്നത്.
ബിനാമി ബിസിനസ് നടത്തുന്ന വിദേശികൾ ഒമാനികളേക്കാളേറെ വിദേശികൾക്കാണു തൊഴിലവസരങ്ങൾ നൽകുകയെന്നത് ഒമാൻ തൊഴിൽ മേഖലയിൽ സ്വദേശികളെ അകറ്റി നിർത്താൻ കാരണമാകുന്നുണ്ട്.
ചെറുകിട-ഇടത്തരം സ്ഥാപനങ്ങൾക്ക് ഒമാനി പൗരനു ലഭിക്കുന്ന വാണിജ്യ ലൈസൻസുകൾ ഉപയോഗിച്ചാണു വിദേശികൾ സ്ഥാപനങ്ങൾ ആരംഭിക്കുക. ഇതിനു ഒരു തുക നിശ്ചയിക്കലാണു പതിവ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa