സൗദിയിൽ ബുധനാഴ്‌ച വരെ തണുത്ത കാറ്റ് വീശും
ഞായറാഴ്ച മുതൽ ബുധനാഴ്ച വരെ സൗദിയുടെ വിവിധ ഭാഗങ്ങളിൽ തണുത്ത കാറ്റ് വീശുമെന്ന് പ്രശസ്ത കാലാവസ്ഥാ നിരീക്ഷകൻ സിയാദ് അൽ ജഹ്നി അറിയിച്ചു.
സൗദിയുടെ നോർത്തേൺ ഭാഗങ്ങളിൽ താപ നില പൂജ്യം വരെ എത്താൻ ഇത് കാരണമാകും. വെസ്റ്റേൺ ഏരിയയിൽ 10 നും 15 നും ഇടയിലും ഈസ്റ്റേൺ ഭാഗങ്ങളിൽ 9 ഡിഗ്രിയും സൗദിയുടെ മദ്ധ്യ ഭാഗങ്ങളിൽ 6 ഡിഗ്രിയും ആയിരിക്കും താപ നില അനുഭവപ്പെടുക.
അറേബ്യൻ ഉപദ്വീപ് മുഴുവൻ ഈ തണുത്ത കാറ്റിൻ്റെ പ്രതിഫലനം അനുഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa