ക്രിക്കറ്റ് ലോകക്കപ്പ് നേടിയ ഇന്ത്യയുടെ ടീമംഗങ്ങൾക്ക് ഖത്തർ ലോകക്കപ്പിലേക്ക് ക്ഷണം
1983 ലും 2011 ലും ക്രിക്കറ്റ് ലോകക്കപ്പ് നേടിയ ഇന്ത്യൻ ടീമംഗങ്ങൾക്ക് 2022 ഫിഫ ഖത്തർ ലോകക്കപ്പിലേക്ക് ഔദ്യോഗിക ക്ഷണം.
മുംബൈയിൽ നടന്ന ഒരു അവാർഡ് ദാനച്ചടങ്ങിലായിരുന്നു ഫിഫ ഖത്തർ 2022 ൻ്റെ സി ഇ ഒ നാസർ അൽ ഖാതർ ഇന്ത്യൻ ക്രിക്കറ്റ് ടീമംഗങ്ങളെ പ്രത്യേകം ക്ഷണിച്ചത്.
ചടങ്ങിൽ ഇന്ത്യൻ ഫുട്ബോൾ ടീമംഗങ്ങളേയും നാസർ അൽ ഖാതർ ഔദ്യോഗികമായി ഖത്തർ ലോകക്കപ്പിലേക്ക് ക്ഷണിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
