ഗതാഗതക്കുരുക്കൊഴിവാക്കാൻ കുവൈറ്റില്‍ വാഹനങ്ങളുടെ നീളവും ഉയരവും നിയന്ത്രിക്കുന്നു
കുവൈറ്റ്സിറ്റി: ഗതാഗതക്കുരുക്കുകള്‍ ഇല്ലാതെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി കുവൈറ്റില്‍ വാഹനങ്ങളുടെ പരമാവധി നീളവും വീതിയും ഉയരവും നിശ്ചയിച്ച് ഉത്തരവിറക്കി.ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് അല്‍ ജറാഹ് ആണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.
ഉത്തരവനുസരിച്ച് തറയിൽ നിന്ന് പരമാവധി നാലര മീറ്റര്‍ വരെ മാത്രമേ വാഹനങ്ങള്‍ക്ക് ഉയരം പാടുള്ളൂ. 4.50 മീറ്റര്‍ ഉയരത്തിന് പുറമെ മാക്സിമ 12 മീറ്റര്‍ നീളവും 2.60 മീറ്റര്‍ വീതിയുമാണ് വാഹനങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ളത്.
അതേ സമയം ഉത്തരവ് എന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെന്നോ നിലവിലുള്ള വാഹനങ്ങള്‍ക്ക് ഇത് ബാധകമാണോ എന്നുള്ള കാര്യങ്ങളിലൊന്നും വ്യക്തത വന്നിട്ടില്ല.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa