സൗദിയിൽ സ്പോൺസർഷിപ്പ് സംവിധാനം ഒഴിവാക്കണമെന്ന് ആവശ്യം
സൗദിയിലെ സ്പോൺസർഷിപ്പ് സംവിധാനം (കഫാല) ഒഴിവാക്കണമെന്ന് പ്രശസ്ത സൗദി ലീഗൽ അഡ്വൈസർ സുൽതാൻ അൽ അൻസി ആവശ്യപ്പെട്ടു. സൗദിയിലെ ബിനാമി ബിസിനസുകൾക്ക് പ്രധാന കാരണം ഈ സ്പോൺസർഷിപ്പ് സിസ്റ്റമാണെന്നും അതൊഴിവാക്കുന്നതോടെ ബിനാമികൾക്കും തടയിടാനാകുമെന്നുമാണു അദ്ദേഹം അഭിപ്രായപ്പെട്ടത്.
സൗദികൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ ഇപ്പോൾ ബിനാമി ബിസിനസിലൂടെ വിദേശികൾക്കാണു ലഭിക്കുന്നത്. പകരം വിദേശികൾ സൗദികൾക്ക് നിശ്ചിത തുക നൽകുകയാണു ചെയ്യുന്നത്.
നിയമങ്ങളും ശിക്ഷകളും ശക്തമാണെങ്കിലും സ്പോൺസർഷിപ്പ് സിസ്റ്റം നില നിൽക്കുന്നുണ്ടെന്നത് ഒരു യാഥാർത്ഥ്യമാണു. അതിനു തടയിടാൻ സ്വദേശികളെ സ്പോൺസർമാരാക്കുന്നത് നിർത്തണം.
വ്യക്തി സ്പോൺസർഷിപ്പ് സിസ്റ്റം ഒഴിവാക്കി വിദേശികളുടെ ബിസിനസുകൾക്ക് ഭരണകൂടം നേരിട്ട് ഗ്യാരണ്ടി നൽകുന്ന രീതി നടപ്പാക്കണം. അതിനു ഗവണ്മെൻ്റിനു ഒരു നിശ്ചിത തുക നൽകുന്ന രീതിയാക്കി മാറ്റിയാൽ അത് രാജ്യത്തിനു തന്നെ മുതൽക്കൂട്ടാകുകയും ചെയ്യുമെന്നും സുൽതാൻ അൽ അൻസി പറഞ്ഞു.
റൊറ്റാന ഖലീജിയയിലെ യാ ഹലാ പ്രോഗ്രാമിലെ ചർച്ചക്കിടെയാണു ലീഗൽ അഡ്വൈസർ ഈ ആവശ്യം ഉന്നയിച്ചത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa