സൗദിയിൽ ആക്സിഡൻ്റിൽ പെട്ടവരെ സഹായിക്കാത്തവർക്ക് ജയിലും പിഴയും
റിയാദ്: വാഹനാപകടങ്ങളിൽ പെട്ടവരെ സഹായിക്കാത്തവർ ജയിൽ ശിക്ഷയും പിഴയും അനുഭവിക്കേണ്ടി വരുമെന്ന് സൗദി ഗതാഗത വകുപ്പ് മുന്നറിയിപ്പ് നൽകി. അപകടത്തിൽ പെട്ടവരെ സഹായിക്കാത്തവർക്ക് 3 മാസം വരെ ജയിലും 10,000 റിയാൽ പിഴയുമാണു ശിക്ഷ.
വാഹനാപകടം കണ്ടാൽ അപകട സ്ഥലത്ത് വാഹനം നിർത്തണം. ശേഷം ബന്ധപ്പെട്ട വകുപ്പുകളെ അപകട വിവരം അറിയിക്കുകയും ആംബുലൻസ് സംഭവ സ്ഥലത്ത് എത്തും വരെ ആവശ്യമായ സഹായങ്ങൾ അപകടം കണ്ടയാൾ ചെയ്ത് കൊടുക്കുകയും വേണമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് ഓർമ്മപ്പെടുത്തി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa