സൗദി കിരീടാവകാശിയുടെ ഇന്ത്യാ സന്ദർശനം; പ്രതീക്ഷയോടെ പ്രവാസികൾ
”ഇന്ത്യ എൻ്റെ രണ്ടാം രാജ്യമാണെന്ന്” മുൻ സൗദി ഭരണാധികാരി അബ്ദുല്ലാ രാജാവ് അദ്ദേഹത്തിൻ്റെ ഇന്ത്യാ സന്ദർശന വേളയിൽ പ്രഖ്യാപിച്ചത് പ്രവാസികളടക്കമുള്ള എല്ലാ ഇന്ത്യക്കാരും ഇപ്പോഴും ഓർക്കുന്നുണ്ട്. അത് കൊണ്ട് തന്നെ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സല്മാൻ രാജകുമാരൻ്റെ ഇന്ത്യാ സന്ദർശനം പ്രവാസികൾ വലിയ പ്രതീക്ഷയോടെയാണു നോക്കിക്കാണുന്നത്.
വൻ കിട ബിസിനസ് പദ്ധതികളിലും മറ്റുമുള്ള സൗദിയുടെ മുതൽ മുടക്ക്, വ്യാപാര മേഖലകളിലെ സഹകരണം എന്നതിലുപരി സൗദിയിൽ പ്രവാസ ജീവിതം നയിക്കുന്ന ലക്ഷങ്ങൾക്ക് വ്യക്തിപരമായി ഗുണം ചെയ്യുന്ന പ്രഖ്യാപനങ്ങൾ കിരീടാവകാശി നടത്തുമോ എന്ന് ആകാംക്ഷയോടെ നോക്കിക്കാണുന്നവർ നിരവധിയാണു.
ഇന്ത്യയുമായി സൗദിക്കുള്ള ബന്ധത്തിൻ്റെ ആഴം മനസ്സിലാക്കുംബോൾ പ്രതീക്ഷക്ക് വഴിയുണ്ട് താനും. കഴിഞ്ഞ വർഷം ചുരുക്കം രാജ്യങ്ങൾക്ക് മാത്രം വിസിറ്റിംഗ് വിസ ഫീസ് കുത്തനെ കുറച്ചപ്പോൾ ഇന്ത്യയെ അതിൽ ഉൾപ്പെടുത്തിയത് ഒരു ഉദാഹരണം മാത്രമാണു. സൗദിയുമായി വലിയ ബന്ധം പുലർത്തുന്ന പാകിസ്ഥാനു വരെ വിസിറ്റിംഗ് വിസയിൽ ഇളവ് പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസം മാത്രമാണെന്ന് ഓർക്കുക. അത് പോലെ പൊതുമാപ്പ് കാലാവധി കഴിഞ്ഞിട്ടും ഇന്ത്യൻ എംബസിയുടെ അഭ്യർഥന മാനിച്ച് പൊതു മാപ്പ് നീട്ടിയതും ഇന്ത്യ-സൗദി ബന്ധത്തിൻ്റെ തീവ്രത വ്യക്തമാക്കുന്നതായിരുന്നു.
കഴിഞ്ഞ ദിവസം പാകിസ്ഥാൻ സന്ദർശന വേളയിൽ സൗദി ജയിലിലുള്ള 2000 ത്തിൽ പരം പാകിസ്ഥാനികളെ ഉടൻ വിട്ടയക്കാനും മറ്റുള്ളവരുടെ കേസുകൾ റിവ്യൂ ചെയ്യാനും കിരീടാവകാശി ഉത്തരവിട്ടത് പോലെ ഇന്ത്യക്കാർക്ക് അനുകൂലമായും എന്തെങ്കിലും പ്രഖ്യാപനം വരുമെന്നു തന്നെയാണു പ്രവാസികളിൽ പലരും പ്രതീക്ഷിക്കുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa