സൗദിയുടെ നിർമ്മാണത്തിനു പിറകിൽ ഇന്ത്യക്കാരെന്ന് കിരീടാവകാശി
കഴിഞ്ഞ 70 വർഷങ്ങൾ കൊണ്ട് ഇന്ത്യക്കാരായ തൊഴിലാളികളുടെ കൈകളും ബുദ്ധിയും ഇന്ത്യൻ കംബനികളുമാണു ഇന്നത്തെ സൗദി അറേബ്യയുടെ നിർമ്മാണത്തിനു പിറകിൽ പ്രവർത്തിച്ചതെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സല്മാൻ രാജകുമാരൻ.
ഇന്ത്യയും അറേബ്യയും തമ്മിലുള്ള ബന്ധം 2000 വർഷം പഴക്കമുള്ളതാണെന്നും ഈ ബന്ധം നമ്മുടെ രക്തത്തിലും മനസ്സിലും അലിഞ്ഞ് ചേർന്നതാണെന്നും കിരീടാവകാശി പറഞ്ഞു.
ഇന്ത്യയിൽ അടുത്ത രണ്ട് വർഷങ്ങൾക്കുള്ളിൽ 100 ബില്ല്യൻ ഡോളറിൻ്റെ നിക്ഷേപാവസരങ്ങളാണ് ഉള്ളതെന്നു പറഞ്ഞ കിരീടാവകാശി അവസരങ്ങൾ വിനിയോഗിക്കാൻ രണ്ട് രാജ്യങ്ങളും കൈകോർക്കുമെന്നും പ്രഖ്യാപിച്ചു.
ഈ നിക്ഷേപങ്ങൾ സൗദിയിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാർക്കും ഇന്ത്യയിൽ ജോലി ചെയ്യുന്ന സൗദികൾക്കും ഗുണകരമാകും
2016 നു ശേഷം 44 ബില്ല്യൻ ഡോളർ സൗദി അറേബ്യ ഇന്ത്യയിൽ മുതൽ മുടക്കിയിട്ടുണ്ടെന്ന് ഓർമ്മിപ്പിച്ച കിരീടാവകാശി പെട്രോകെമിക്കൽ സ്റ്റോറേജ് തുടങ്ങി വിവിധ മേഖലകളിൽ രണ്ട് രാജ്യങ്ങളും യോജിച്ച് മുതൽ മുടക്കേണ്ടതുണ്ടെന്നും പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa